പേഴംമൂട് എന്ന ഒരു കുന്നിൻ പ്രദേശത്തെ മലമുകൾ എന്ന് നാമകരണം ചെയ്ത് ക്രൈസ്തവ (കത്തോലിക്ക -ലത്തീൻ) വിശ്വാസത്തിനു തുടക്കം കുറിച്ചത് അൻപതു വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തെ ഒരുപാട് ഇഷ്ടപെട്ട പെരേര പിതാവായിരുന്നു. കടുക് മണിയോളം ചെറിയ ഒരു തുടക്കമായിരുന്നു അത്... ലളിത സുന്ദരമായ ഒരു ഓലക്കുടിലിൽ... ഇന്നത് സാമാന്യം വലിയൊരു വ്രുക്ഷമായ് വളർന്ന്, പടർന്ന് പന്തലിച്ചു നില്ക്കുന്നത് എത്രയോ ഹൃദ്യമാണ്...
ഈ പള്ളിയിലേക്കാണ് 2012 ആഗസ്റ്റ് മാസം 11-ആം തിയതി, ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷിബുവും വിശാകും തങ്ങളുടെ വണ്ടിയിൽ പുതിയ വികാരിയെ കൊണ്ടാക്കിയത്...
അടുത്ത ദിവസം രാവിലെ 6.30 നാണ് ഒരു വലിയ കൂട്ടുകുടുംപത്തിന്റെ മാത്രം വലിപ്പമുള്ള കാച്ചാണി പള്ളിയിൽ ദിവ്യ ബലിക്ക് എത്തിയത്. മറ്റൊരു സുന്ദര ഗ്രാമം... അതിലും സുന്ദരരായ ആളുകൾ ...
രാവിലെ 9 മണിക്കാണ് ഇവിടെ മലമുകളിൽ ദിവ്യബലി... മതബോധന ശേഷം.. തുടക്കം മുതലേ സുവർണ ജൂബിലിയുടെ കാര്യങ്ങളാണ് പുതിയ വികാരിയെ ധരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചത്, വിശേഷിച്ച് മേൽക്കൂര ചോർന്നൊലിക്കുന്ന, സുരക്ഷിതമല്ലാത്ത ഹാൾ പുതുക്കി ജൂബിലി സ്മാരകം ആക്കണം എന്ന കാര്യത്തിൽ...
ആഴം അറിയാതെ കാൽ വച്ചുകൊടുത്തു... പനിതുവന്നപ്പോൾ രണ്ടു നിലയായത് മറ്റൊരു കാര്യം! ഇന്ന് ആ ഹാൾ തലയുയർത്തി നില്ക്കുന്നത് ഏതാണ്ട് 11 ലക്ഷം രൂപയുടെ ബാദ്ധ്യതയുമായിട്ടാണ്... പലിശ വേറെ വിനയായതിനു പുറമേ... ഹാളിൻറെ ആശീർവാദവും ഉത്ഖാടനവും 20.01.2013 നാണ് നിർവഹിക്കപ്പെട്ടതു ... [ഒരു നോക്കുകുത്തിയായിട്ടാണ് നില എന്നത് വേറെ കാര്യം...!]
ഒരു വർഷത്തിനു ശേഷം മറ്റൊരു തിരുനാൾകൂടി... അതിനായി തയ്യാറാക്കിയ പ്രാർഥനകൾ മുതലായവ താഴെ ചേർക്കുന്നു :
No comments:
Post a Comment