നേരെ വിഷയത്തിലേക്ക്
കടക്കട്ടെ...
ഒന്ന്: ‘അച്ഛനും ഇടവക കൌണ്‍സിലും
തിരുനാള്‍ കമ്മിറ്റിക്കാരുമുള്ള ചര്‍ച്ചയില്‍ ഷിബു അച്ഛനോട് ക്ഷോഭിച്ചു
സംസാരിച്ചത്’ എന്തായാലും താര കണ്ടിട്ടില്ല...
പിന്നെ, ‘അന്വേഷണം’
‘വെളുത്തതെല്ലാം പാലല്ലാ’ത്തതുകൊണ്ടാണ്...
രണ്ട്: ആദ്യം അത്
‘ശിക്ഷ’യല്ല എന്ന് ധരിച്ചാലും. പിന്നെ ‘കാലാവധി’ നിശ്ചയിച്ചു എന്നറിവില്ല. ആണെങ്കില്‍ത്തന്നെ
ആ കാലാവധി കഴിഞ്ഞതും അറിഞ്ഞില്ല! അത് ശിക്ഷയെ അല്ലാത്തപ്പോള്‍ ‘രണ്ടു ശിക്ഷ’
ആവുന്നതെങ്ങിനെ?
മൂന്ന്: തിരുനാള്‍
കമ്മിറ്റി കണ്‍വീനറോ മറ്റുള്ളവരോ റോഡില്‍ ചെയ്യുന്ന കാര്യം
അന്വേഷിക്കെണ്ടാതുണ്ടോ... എനിക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്നോ
മറ്റോ ഞാന്‍ പ്രദീക്ഷിക്കുന്നില്ല, അങ്ങനെ ഉണ്ടായാല്‍ത്തന്നെ അത്
സ്വീകരിക്കയുമില്ല.
നാല്: ‘അച്ഛന്‍ മാറി നിന്ന’ത്തിന്റെ കാര്യം (അത് പിലാത്തോസോ
മറ്റെന്തെങ്കിലുമോ ആവട്ടെ) ഇതാ.... ഇവിടെ നടക്കുന്നത്, അല്ല നടത്തിക്കുന്നത്
ആരൊക്കെയോ തമ്മിലുള്ള പ്രശ്നങ്ങളുടെ പകരം വീട്ടലാണ്... അതിനു പള്ളിയെ, അച്ഛനെ
ഉപയോഗിക്കുന്നു എന്നതിനാല്‍ ഞാന്‍ നിന്നുതരേണ്ട ആവശ്യമില്ല, അതിനു എന്നെ
കിട്ടില്ല... ‘പ്രശ്നങ്ങള്‍’ ഉണ്ടാക്കുന്നവര്‍തന്നെയല്ലേ അത് പരിഹരിക്കേണ്ടത്,
പ്രത്യേകിച്ചു ഇത്തരം പ്രശ്നങ്ങള്‍..
അഞ്ച്: ‘പള്ളിയില്‍
സ്റ്റേജ് കെട്ടു’ന്ന കാര്യം എന്നെ അറിയിച്ചപ്പോള്‍ അത് സെക്രെട്ടറിയെ
അറിയിക്കേണ്ടത് എന്‍റെ കടമയാണ്, അതല്ലാതെ മറ്റൊന്നും ചെയ്തില്ല, ചെയ്യേണ്ട
കാര്യവുമില്ല... ‘മനുഷ്യരേക്കാള്‍ പണത്തിനു വില’ കല്‍പ്പിക്കുന്നത് ആരാണ്?
ആറു: എന്റെ
‘ക്ഷമ’യെക്കുറിച്ച്ചും സംശയമെങ്കില്‍ കൂടതലോന്നും പറയാനില്ല... ഞാന്‍ ‘അകറ്റുന്നു’
എന്ന് തോന്നുന്നുവെങ്കില്, ഇനി എന്ത് പറഞ്ഞാലാണ്, പ്രവര്‍ത്തിച്ചാലാണ് വിശ്വാസം
വരിക... ഒരു കാര്യം മനസ്സിലാവുന്നു – ചെയ്യേണ്ടത് ചെയ്തിട്ടു പിന്നെ എല്ലാം
അച്ഛനെക്കൊണ്ട് പരിഹരിക്കുക... അത് ‘സൂചികൊണ്ടാ’യാലും അല്ലെങ്കിലും എന്റടുത്തു
നടക്കില്ല... അതില്‍ നീതിയുടെ പ്രശ്നമേ ഉദിക്കുന്നില്ല.
ഏഴു: ‘എന്‍റെ
കുടുംപത്തോടുള്ള വൈരാഗ്യം’- ഇതില്‍ എനിക്ക് ഇടപെടേണ്ട കാര്യമുണ്ടോ? ‘അച്ഛന്‍മൂലമുണ്ടായ
പ്രശ്നം’ എന്താണ്? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ഉറപ്പായിട്ടും
പരിഹരിച്ചിട്ടെ പോകു, അതും നീതിയായി’ത്തന്നെ.
എട്ട്: എന്നോട്
ചോദിച്ചിട്ട് ആരും ഒന്നും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല... ‘പക തീര്‍ക്കല്‍’ എന്‍റെ
കാര്യവുമല്ല, അതിനു മാറിനില്‍ക്കേണ്ട കാര്യവുമില്ല, അതും ഞാന്‍ ചെയ്യില്ല,
ചെയ്തിട്ടില്ല.. ‘കുരങ്ങനെക്കൊണ്ട് ചുടുചോറു വാരിക്കുന്നു’ എന്നത് എന്നെക്കുറിച്ചാണങ്കില്‍,
അത് നിഷേധിക്കുന്നു, കഴിയുമെങ്കില്‍ തെളിയിക്കു....
ഒന്‍പത്: കുറ്റം
ഉണ്ടെങ്കില്‍ കുറ്റപ്പെടുത്തുകതന്നെ വേണം. എന്നോട് ദയ വേണ്ട...
ഷിബുവിന് എന്നല്ല ആര്‍കെങ്കിലും
നീതി നിഷേധിക്കപ്പെട്ടാല്‍ ചോതിക്കതന്നെ വേണം.. മറ്റൊന്നും തല്‍ക്കാലം പറയണമെന്ന്
വിചാരിക്കുന്നില്ല...
ഇത്രയും പറയാനുള്ള സ്വാതന്ത്ര്യം
കാട്ടിയതിനു അഭിനന്ദിക്കുന്നു, നന്ദി പറയുന്നു... ഇതിന്‍റെ പേരില്‍ ബന്ധങ്ങളില്‍
വ്യത്യാസമുണ്ടാവില്ല... നന്നായിരിക്ക്...
പങ്ക്രെഷിയസ്
19.03.2014
No comments:
Post a Comment